ഒരു മണിക്കൂറിൽ ഒരു വിഭവം പോലും ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയമുള്ളവരുണ്ട്, എന്നാൽ ഒരു മണിക്കൂറില്‍ നൂറിലേറെ വിഭവങ്ങള്‍ തയാറാക്കി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിയിരിക്കുകയാണ് ഒരു ഒന്‍പതുവയസുകാരന്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഹയാന്‍ അബ്ദുള്ളയാണ് റെക്കോഡുമായി ശ്രദ്ധേയനാവുന്നത്.