ബത്തേരി∙ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാർഗമായ കൃഷിയെ അവരിൽനിന്നു തട്ടിയെടുത്ത് തന്റെ രണ്ടു സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നു രാഹുൽ ഗാന്ധി എംപി. കാർഷിക നിയമങ്ങൾ നടപ്പിലായാൽ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന ചുളുവിലയ്ക്ക് കാർഷികോൽപന്നങ്ങൾ വിൽക്കേണ്ട ഗതികേടാവുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാണ്ടാട് മുതൽ മുട്ടിൽ വരെ നടത്തിയ ട്രാക്ടർ റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ട്രാക്ടർ ഓടിച്ചാണ് രാഹുൽ റാലിയിൽ പങ്കെടുത്തത്.
Article Categories:
News