കോഴിക്കോട്∙ കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ നിർമിക്കാൻ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളർ ഉണ്ടാക്കാൻ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു.
തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതൽ ആളുകൾ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയിൽ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Article Categories:
News