ഇനി കുടകിലും നന്ദിയിലുമൊക്കെ പോകുന്നത് പണിയാകും; ഊട്ടി മോഡല്‍ ഇ-പാസ് അവതരിപ്പിക്കാൻ കർണാടകയും

Written by

അടുത്തിടെയാണ് ഊട്ടിയിലും കൊടൈക്കനാലിനും തമിഴ്നാട് സർക്കാർ ഇ-പാസ് മാതൃക നടപ്പാക്കിയത്. കേരളത്തിൽ നിന്നടക്കമള്ള സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയതോടെയായിരുന്നു ഇത്. ഇപ്പോഴിതാ തമിഴ്നാടിന് പിന്നാലെ കർണാടകയും ഇ-പാസ് അവതരിപ്പിക്കാൻ ആലോചിക്കുകയാണെന്നാണ് റിപ്പോർട്ട്.

സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന കുടക് അടക്കമുള്ള മേഖലകളിൽ ആയിരിക്കും ഇ-പാസ് ഏർപ്പെടുത്തിയേക്കുകയെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർണാടക സർക്കാർ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്നാണ് വിവരം. പശ്ചിമഘട്ട പ്രദേശങ്ങളെ സംരക്ഷിക്കുക കൂടി ലക്ഷ്യം വെച്ചാണ് നടപടി.

സാഹസിക ട്രക്കിങ്ങുകൾക്ക് പേരുകേട്ട നിരവധി സ്ഥലങ്ങൾ കർണാടകയിൽ ഉണ്ട്. കുദ്രേമുഖ്, നേത്രാവതി,കുടജാദ്രി, മുല്ലയാനഗിരി,കുമാരപർവ്വത, ബ്രഹ്മഗിരി റേഞ്ച് ട്രക്ക്, നന്ദി ഇത് കൂടാതെ കൂടക്, മടിക്കേരി ഇങ്ങനെ സഞ്ചാരികളുടെ പറുദീസകളായ നിരവധി ഇടങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്. മഴക്കാലമായാൽ ഇവിടേഞ്ച് സഞ്ചാരികൾ ഒഴുകാറുണ്ട്. കോട മഞ്ഞും മഴയും നിറഞ്ഞ ട്രെക്കിങ് അനുഭവങ്ങളും സോഷ്യൽ മീഡിയയിലും വൈറലായി തുടങ്ങിയതോടെ ഉത്തരേന്ത്യയിൽ നിന്നടക്കം സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.

കഴിഞ്ഞ സീസണിൽ, കർണാടകയിലെ നിരവധി ട്രെക്കിംഗ് സ്ഥലങ്ങളിൽ സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ കുമാര പർവ്വതം പോലുളള സ്ഥലങ്ങളിൽ. കുടക് അടക്കമുള്ള സ്ഥലങ്ങളിലാകട്ടെ സഞ്ചാരികൾ കൂടുതലായി എത്തിയോടെ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായതെല്ലാം വാർത്തയായിരുന്നു. ഈ സാഹചര്യത്തിൽ വനമേഖലയിലേക്കുള്ള ട്രെക്കിംഗ് ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.

കേരളത്തിൽ വേനൽ കടുത്തതോടെ ഏപ്രിൽ ,മെയ് മാസങ്ങളിലാണ് ഇവിടെ നിന്ന് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമെല്ലാം സഞ്ചാരികൾ കൂടുതലായി എത്തിയത്. ഇതോടെ ഇവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തുർന്നാണ് മദ്രാസ് ഹൈക്കോടതി ഇടപെട്ട് ഇ-പാസ് ഏർപ്പെടുത്തിയത്. എന്നാൽ ഇത് കനത്ത തിരിച്ചടിയാണ് വിനോദസഞ്ചാര മേഖലയ്ക്ക് ഉണ്ടാക്കിയത്. ഇ-പാസ് ലഭിക്കുകയെന്നത് എളുപ്പമാണെങ്കിലും പാസ് എടുക്കാൻ മടിച്ച് പലരും യാത്ര ഒഴിവാക്കി. പ്രദേശത്തെ ഹോട്ടലുകൾക്കും കച്ചവടക്കാർക്കുമെല്ലാം ഇത് വലിയ നഷ്ടത്തിന് കാരണമായി. അതേസമയം കർണാടകത്തിലും സമാനമായ രീതിയിൽ ഇ-പാസ് വരുമ്പോൾ സഞ്ചാരികളുടെ പ്രതികരണം എങ്ങനെയാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രത്യേകിച്ച് മൺസൂൺ, ശൈത്യകാലങ്ങളിൽ.

Article Categories:
Travel

Leave a Reply

Your email address will not be published. Required fields are marked *